സ്വപ്‌നയും സന്ദീപും കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത്; വഴിനീളെ പ്രതിഷേധം; അക്രമാസക്തം; ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു
സ്വപ്‌നയും സന്ദീപും കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത്; വഴിനീളെ പ്രതിഷേധം; അക്രമാസക്തം; ലാത്തിച്ചാര്‍ജ്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ഇന്നലെ രാത്രി പിടികൂടിയെ ഇരുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എന്‍ഐഎയുടെ കൊച്ചിയിലുള്ള ഓഫീസില്‍ എത്തിച്ചത്്. ഇരുവരെയും എത്തിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ഇരുവരുടെയും വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച രാവിലെ 11.15ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടര്‍ന്നത്.

യാത്രയ്ക്കിടെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍.ഐ.എ. വാഹനവ്യൂഹം സഞ്ചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com