കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ഇന്ന് മുതല്‍ വിമാനങ്ങള്‍; ജര്‍മനി, സിംഗപ്പൂര്‍, കാനഡയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ്

തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത് 19 സര്‍വീസുകള്‍
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ഇന്ന് മുതല്‍ വിമാനങ്ങള്‍; ജര്‍മനി, സിംഗപ്പൂര്‍, കാനഡയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ്

കൊച്ചി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നിയന്ത്രിത സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത് 19 സര്‍വീസുകള്‍. ഇന്ന് രാവിലെ പത്തരയ്ക്കാണ് ആദ്യവിമാനം. 25ാം തിയ്യതിവരെയുള്ള വിമാനങ്ങളാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. 

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജര്‍മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലേക്കും  എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. 18 മുതല്‍ 25 വരെയുള്ള സര്‍വീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും. 

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍. 23നു ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം ബെംഗളൂരു വഴി കൊച്ചിയിലെത്തും. ഡല്‍ഹിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 3 സര്‍വീസുകളുണ്ട്. 22നു ടൊറന്റോയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം കൊച്ചിയിലേക്കു സര്‍വീസ് നടത്തും. ബെംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണു സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com