സുപ്രീം കോടതി വിധി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രമല്ല,  എല്ലാ ക്ഷേത്രങ്ങളെയും രാഷ്ട്രീയമുക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമല്ല
സുപ്രീം കോടതി വിധി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രമല്ല,  എല്ലാ ക്ഷേത്രങ്ങളെയും രാഷ്ട്രീയമുക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍


കോഴിക്കോട്:  തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി  വിധി കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട വിധിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ സിപിഎമ്മിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഈ വിധി അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും തയ്യാറാവുമോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു

കേരള സര്‍ക്കാര്‍ ഈ വിഷയത്തിലെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നത് പരസ്യമായി അംഗീകരിച്ച് വിശ്വാസികളോട് മാപ്പുപറയണം. വിധിയുടെ പശ്ചാത്തലത്തില്‍ അധികാരം ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുളള നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  ക്ഷേത്രങ്ങളിലെ ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട്  മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരാണ് വിധി. ക്ഷേത്രഭരണത്തില്‍ അഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന ഇത്രയും കാലത്തെ നിലപാടിനുള്ള തിരിച്ചടികൂടിയാണ് ഈ വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭരണസമിതിയില്‍ ഹിന്ദുക്കള്‍മാത്രമെ പാടുള്ളു എന്ന് സുപ്രീം കോടതി പറഞ്ഞതിനര്‍ത്ഥം വിശ്വാസികളായിട്ടുള്ള ഹിന്ദുക്കള്‍ എന്നാണ്. അവിശ്വാസികള്‍ക്കും സെക്കുലര്‍ ഭരണകൂടത്തിന്റെ വക്താക്കള്‍ക്കും ക്ഷേത്രഭരണത്തില്‍ പങ്കാളിത്തം കൊടുക്കുന്ന രീതിയെയാണ് ചോദ്യം ചെയ്തത്. വിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രം നടത്തിപ്പിനുള്ള അവകാശമെന്ന് കോടതി വിധിയിലൂടെ അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ മാത്രമായി ബാധിക്കുന്ന വിധിയില്ല. കേരളത്തിലെ ആകെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. ഈ സുപ്രീം കോടതി വിധി ഉള്‍ക്കൊണ്ട് ക്ഷേത്രങ്ങള്‍ രാഷ്ട്രീയവിമുക്തമാക്കണം. വിശ്വാസികളെ ഉള്‍പ്പെടുത്തി അചാരനുഷ്ടാനങ്ങള്‍ മുറുകെ പിടിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഈ വിധി വിശ്വാസി സമൂഹത്തിന്റെ വിജയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമല്ല.  ക്ഷേത്രങ്ങളില്‍ എന്തുനടക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല. ബി നിലവറ തുറക്കണോ വേണ്ടയോ എന്നത് സര്‍ക്കാരല്ല പറയേണ്ടത്. പുതിയഭരണസമിതിയാണ് തീരുമാനിക്കേണ്ടത്.  ബിജെപിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com