കോവിഡ് കാലയളവില്‍ സമരങ്ങള്‍ നിരോധിക്കണം, ചട്ടം ലംഘിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുകയാണ്
കോവിഡ് കാലയളവില്‍ സമരങ്ങള്‍ നിരോധിക്കണം, ചട്ടം ലംഘിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ കാലയളവില്‍  സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജി  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  ഇന്ന് പരിഗണിക്കും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്‍മെന്റ് സോണുകളാണ്. രോഗവ്യാപനം വലിയ തോതില്‍ ഉയരുന്നു. ഈ രീതിയില്‍ രോഗവ്യാപമുണ്ടായാല്‍ സമൂഹവ്യാപനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരം കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ തോതില്‍ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ് അതിവേഗം പടരാന്‍ ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com