കോവിഡ് സ്ഥിരീകരിച്ച ആള്‍ ബസില്‍ യാത്ര ചെയ്തു; സഹയാത്രക്കാര്‍ ബന്ധപ്പെടണം; പട്ടിക പുറത്തുവിട്ടു

കോവിഡ് സ്ഥിരീകരിച്ച ആള്‍ ബസില്‍ യാത്ര ചെയ്തു; സഹയാത്രക്കാര്‍ ബന്ധപ്പെടണം; പട്ടിക പുറത്തുവിട്ടു


കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാള്‍ പല ദിവസങ്ങളിലായി സഞ്ചരിച്ച ബസുകളുടെ പട്ടിക പുറത്തുവിട്ടു. ജൂലൈ 13നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച സമയത്ത് ബസില്‍ ഉണ്ടായിരുന്നവരെല്ലാം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഇയാള്‍ വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന സ്ഥിരം ബസുകളുടെ വിവരവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെ ഈ സമയത്ത് പട്ടികയില്‍ പറയുന്ന ബസുകളില്‍ സഞ്ചരിച്ചവരാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

ജൂലൈ 4, 5 തീയതികളില്‍ രോഗം സ്ഥിരീകരിച്ചയാള്‍ യാത്ര ചെയ്തിട്ടില്ല. ഈ ദിവസങ്ങളില്‍ ഒഴികെ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. ബസുകളുടെ പേരും സഞ്ചരിച്ച സമയവും ചുവടെ:

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി  കോട്ടയം വരെ ഹരിത ട്രാവല്‍സ്
2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം  കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്
3. വൈന്നേരം 5.00: പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴകോട്ടയം/ഈരാറ്റുപേട്ട  കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്
4. വൈകുന്നേരം 6.00 : കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25നുളള അമല ട്രാവല്‍സ്

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍: 1077, 0481 2563500, 0481 2303400, 0481 2304800
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com