തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്
തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട: തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. 35 അംഗങ്ങളുളള കന്യാസ്ത്രീ മഠം അടച്ചു.

കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം കണ്ടെത്തിയത്. ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 52 പേരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്.

കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 35 പേരെ ക്വാറന്റൈനിലാക്കി മഠം അടച്ചു. നഗരസഭയിലെ ഏതാനും വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com