പുറത്തുവന്നത് ഒരു മാസത്തെ ഫോണ്‍വിളി; ജലീല്‍ നിരപരാധിയാകണമെങ്കില്‍ ധാരാളം പരിശോധന നടത്തേണ്ടിവരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെടി റമീസ് തന്റെ ബന്ധുവല്ല
പുറത്തുവന്നത് ഒരു മാസത്തെ ഫോണ്‍വിളി; ജലീല്‍ നിരപരാധിയാകണമെങ്കില്‍ ധാരാളം പരിശോധന നടത്തേണ്ടിവരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്വപ്ന സുരേഷും മന്ത്രി കെടി ജലീലും തമ്മിലുള്ള ഫോണ്‍ വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ ഒരു മാസത്തെ ഫോണ്‍ വിളിയാണല്ലോ പുറത്തുവന്നത്. മന്ത്രി നിരപരാധിയാണെന്ന് തെളിയണമെങ്കില്‍ ഇനി പിറകോട്ട് എത്ര പരിശോധിക്കണം. അതിന് ധാരാളം പരിശോധനകള്‍ വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെടി റമീസ് തന്റെ ബന്ധുവല്ല. പ്രതികളുടെ ജാതകം നോക്കി രക്ഷപ്പെടാനുള്ള ചിലരുടെ ശ്രമങ്ങളായിരുന്നു. അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്ത് പ്രതിരോധമെടുക്കേണ്ടതാണ് സമയമാണിത്.
പ്രതിപക്ഷത്തിന്റെ സമരം എവിടെയെങ്കിലും നടക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇപ്പോള്‍ സമരം ആളിക്കത്തേണ്ട സമയമാണ്. കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് സമരത്തില്‍ വലിയോ തോതില്‍ ആളുകളെ പങ്കെടുപ്പിക്കാത്തത്. ഇത് വീക്ക്‌നെസായി സര്‍ക്കാര്‍ കരുതരുത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായിരിക്കെ രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടത്  ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം . നടപടി എടുക്കാന്‍ വൈകുന്നത് ദുരൂഹമാണ്.  ഇത് ഭരണസംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com