വാക്കുതര്‍ക്കം;  പേടിപ്പിക്കാന്‍ കത്തി വീശി; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

സ്‌കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു
വാക്കുതര്‍ക്കം;  പേടിപ്പിക്കാന്‍ കത്തി വീശി; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

കൊച്ചി: പെട്രോള്‍ അടിക്കുന്നതിനിടെ പമ്പിലെത്തിയ മറ്റൊരു  സ്‌കൂട്ടര്‍ കാലില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജുവിനെ നാട്ടൂകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി പട്ടാല്‍ പെട്രോള്‍ പമ്പിലാണ് സംഭവം. 

പെട്രോള്‍ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്‌കൂട്ടര്‍ മറ്റൊരാളുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചു. ഇതിനിടയില്‍ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു.

സ്‌കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com