സംസ്ഥാനത്ത് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍;  ആകെ 234രോഗബാധിത പ്രദേശങ്ങള്‍; നിരീക്ഷണത്തില്‍ 1,84,601 പേര്‍

സംസ്ഥാനത്ത് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെ ഹോട്ടസ്‌പോട്ടുകളുടെ എണ്ണം 234ആയി.
സംസ്ഥാനത്ത് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍;  ആകെ 234രോഗബാധിത പ്രദേശങ്ങള്‍; നിരീക്ഷണത്തില്‍ 1,84,601 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 16 ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെ ഹോട്ടസ്‌പോട്ടുകളുടെ എണ്ണം 234ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേര്‍ ചികിത്സയില്‍. 2,60,356 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 623 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 ബിഎസ്ഇക്കാര്‍ക്കും രോഗം. ഇന്ന് ഒരു മരണം ഉണ്ടായി. രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 196 പേര്‍ ഇന്നു രോഗമുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com