കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു

ഇടുക്കി ശാന്തമ്പാറയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന പേത്തൊട്ടി സ്വദേശി പാണ്ഡ്യന്‍ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇടുക്കി ശാന്തമ്പാറയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഇരുന്നയാളാണ് മരിച്ചത്.

പേത്തൊട്ടി സ്വദേശി പാണ്ഡ്യന്‍ (72 ) ആണ് മരിച്ചത്.  തമിഴ്‌നാട്ടില്‍ നിന്നും ജൂണ്‍ 28 നാണ് ഇയാള്‍ നാട്ടിലെത്തിയത്.

തുടര്‍ന്ന് കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് കോവിഡ് ഉണ്ടായിരുന്നോ എന്ന് വിശദപരിശോധന നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com