കോവിഡ് ഭീതിയില്‍ സര്‍വീസ് നടത്തിയില്ല; ഈരാറ്റുപേട്ടയില്‍ 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

കഴിഞ്ഞദിവസം ഡിപ്പോയിലെ 18 ജീവനക്കാരെ കോറന്റൈനിലാക്കിയിരുന്നു.
കോവിഡ് ഭീതിയില്‍ സര്‍വീസ് നടത്തിയില്ല; ഈരാറ്റുപേട്ടയില്‍ 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

ഈരാറ്റുപേട്ട: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോവേണ്ടിവന്നതിന് പിന്നാലെ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. കഴിഞ്ഞദിവസം ഡിപ്പോയിലെ 18 ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച പാലാ നഗരസഭ ഓഫിസ് ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്.

ബസ് സ്റ്റാന്റും എല്ലാ ബസുകളും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയിരുന്നു. തുടര്‍ന്ന് ജില്ലാ കൊറോണ സെല്ലില്‍നിന്ന് അനുമതി ലഭിച്ചശേഷം സര്‍വീസ് പുനരാരംഭിച്ചു. ഡി ടി ഒ വി എസ് തിലകന്റെ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

20 ബസുകളാണ് ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും ഒന്‍പത് ബസുകള്‍ മാത്രമാണ് ഓടിയത്. ബസുകളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ സാരമായി ബാധിച്ചു. പാലായില്‍നിന്നുള്ള കൂടുതല്‍ ബസുകള്‍ ഈരാറ്റുപേട്ടയിലേക്ക് സര്‍വീസ് നടത്തിയാണ് ഗതാഗത പ്രശ്‌നത്തിന് നേരിയ പരിഹാരം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com