പൊലീസുകാർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രങ്ങൾ; എല്ലാ ജില്ലകളിലും

പൊലീസുകാർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രങ്ങൾ; എല്ലാ ജില്ലകളിലും
പൊലീസുകാർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രങ്ങൾ; എല്ലാ ജില്ലകളിലും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ രംഗത്ത് മുൻപന്തിയിലുള്ള പൊലീസുകാർക്ക് രോഗം പിടിപെടുന്നത് കൂടുന്ന സാഹചര്യത്തിൽ അവർക്ക്പോ മാത്രമായി ക്വാറന്റൈൻ കേന്ദ്രം തുടങ്ങുന്നു. ഇക്കാര്യത്തിൽ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 

എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററും പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ചേർന്ന് കോവിഡ് ബോധവത്‌കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകൾ ബുധനാഴ്ച മുതൽ ശിശു സൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി പ്രഖ്യാപിച്ച ചിരി എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com