സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിങ്കളാഴ്ച മരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഫലം പോസിറ്റീവ് 

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിങ്കളാഴ്ച മരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഫലം പോസിറ്റീവ് 

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പാനൂര്‍ കരിയാട് സ്വദേശി സലീഖിന്റെ (24) പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 36 ആയി.

ഈ മാസം 13 നാണ് സലീഖ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് അവസാനത്തോടെയാണ് സലീഖ് നാട്ടില്‍ എത്തിയത്. അഹമ്മദാബാദില്‍ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്. ഉദര രോഗത്തിന് ചികിത്സയിലായിരുന്നു സലീഖ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com