സ്വര്‍ണക്കടത്ത്: യുഡിഎഫ് സമരപരിപാടികള്‍ മാറ്റി

സ്വര്‍ണക്കടത്ത്: യുഡിഎഫ് സമരപരിപാടികള്‍ മാറ്റി
സ്വര്‍ണക്കടത്ത്: യുഡിഎഫ് സമരപരിപാടികള്‍ മാറ്റി

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച എല്ലാ സമരങ്ങളും മാറ്റിവച്ചായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.

കോവിഡ് വ്യാപനവും സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 31 വരെ യുഡിഎഫ് സമരങ്ങള്‍ നടത്തില്ല. പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പടാനും യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ അറിയിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തമാണെന്ന് ബെന്നി ബഹന്നാന്‍ ആരോപിച്ചു. ഇതില്‍നിന്ന് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com