എറണാകുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ 76 പേർക്ക് കോവിഡ്; ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങൾ ആക്ടീവ് ക്ലസ്റ്ററുകൾ, നിയന്ത്രണങ്ങൾ കടുപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2020 07:00 PM  |  

Last Updated: 17th July 2020 07:00 PM  |   A+A-   |  

covidphoto

 

തിരുവനന്തപുരം: സംസ്ഥാനത്ത് 791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ എറണാകുളം ജില്ലയിൽ മാത്രം 115 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രോ​ഗം സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയും ഉൾപ്പെടും.

ജില്ലയിൽ നിലവിൽ മൂന്ന് ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളത്. ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങളാണ് ആക്ടീവ് ക്ലസ്റ്ററുകളായി കണ്ടെത്തിയിട്ടുള്ളത്. ചെല്ലാനത്ത് ഇന്ന് 33 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ആലുവയിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് നാല് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  ജില്ലയിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എറണാകുളം മാർക്കറ്റിലെ രോ​ഗവ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ട്.