കളിക്കുന്നതിനിടെ ഷോൾ കഴുത്തിൽ കുരുങ്ങി; ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പതിനൊന്നുവയസുകാരിയായ അതുല്യ സനീഷാണു മരിച്ചത്
കളിക്കുന്നതിനിടെ ഷോൾ കഴുത്തിൽ കുരുങ്ങി; ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം:  കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോൾ കഴുത്തിൽ കുരുങ്ങി പതിനൊന്നുവയസുകാരിക്ക് ദാരുണാന്ത്യം. വെള്ളുത്തുരുത്തി ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അതുല്യ സനീഷാണു മരിച്ചത്. കോട്ടയം പാത്താമുട്ടം സ്വദേശി സനീഷിന്റെയും സൗമ്യയുടെയും മകളാണ് അ‌തുല്യ.

സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കഴുത്തിൽ ഷോൾ കുരുങ്ങിയത്. വീടിനു പുറത്തേയ്ക്കിറങ്ങിയ സഹോദരനൊപ്പമെത്താൻ ഓടിയതാണ് അതുല്യ. ഇതിനിടെ ഷോൾ കുട്ടിയുടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com