കോവിഡ് മാനദണ്ഡം ലംഘിച്ച് യോഗം ചേര്‍ന്നു; തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 പേര്‍ക്കെതിരെ കേസ് 

സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
കോവിഡ് മാനദണ്ഡം ലംഘിച്ച് യോഗം ചേര്‍ന്നു; തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 പേര്‍ക്കെതിരെ കേസ് 

കോഴിക്കോട്: സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം സംഘടിപ്പിച്ചതിനാണ് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 30 പേര്‍ക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞദിവസം തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. നേരത്തെ തൂണേരിയില്‍ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേര്‍ക്ക് പോസിറ്റീവായത്.

സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ കോഴിക്കോട് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 286 പേരാണ് വിവിധ ആശുപത്രികളിലായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com