പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകരുതായിരുന്നു; വീഴ്ച സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണം

പാലത്തായി പീഡനക്കേസില്‍ അതില്‍ ഉള്‍പ്പെട്ട പ്രതിക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യം സര്‍ക്കാര്‍ വളരെ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് കോടിയേരി
പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകരുതായിരുന്നു; വീഴ്ച സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണം

തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ അതില്‍ ഉള്‍പ്പെട്ട പ്രതിക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യം സര്‍ക്കാര്‍ വളരെ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ആ കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ?, എന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണം. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ക്രൈംബ്രാഞ്ച് ഏറ്റൈടുത്തത്. നന്നായി അന്വേഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്ന ഇടപെടല്‍ കോടതിയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ കൂടി കിട്ടാനുണ്ട്. അതിന് ശേഷം പോക്‌സോ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു. 

ഇത്തരം ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇതില്‍ പ്രോസിക്യൂഷന്റെയോ അന്വേഷിച്ചവരുടെയോ ഭാഗത്തും വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ ഗൗരവപൂര്‍വം അന്വേഷിക്കണമെന്ന് പിണറായി പറഞ്ഞു. 

പാനൂര്‍ പാലത്തായില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായ അധ്യാപകന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യാണ് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് കൂടിയായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ കെ. പദ്മരാജനാണ് ജാമ്യം ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ ചുമത്താത്തതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com