ലോകത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ മുന്‍പില്‍ ഇന്ത്യ; നരേന്ദ്രമോദി

താഴത്തട്ടില്‍ വരെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിസീമമായ സേവനമാണ് രാജ്യത്തെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് മോദി 
ലോകത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ മുന്‍പില്‍ ഇന്ത്യ; നരേന്ദ്രമോദി

കോവിഡ് രോഗമുക്തിയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നതായും മോദി പറഞ്ഞു. താഴത്തട്ടില്‍ വരെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിസീമമായ സേവനമാണ് രാജ്യത്തെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് പോരാട്ടത്തില്‍ 150 രാജ്യങ്ങളിലേക്ക് ഞങ്ങള്‍ വൈദ്യസഹായവും മറ്റു സഹായങ്ങളും നല്‍കി. ഇന്ത്യയില്‍ കോവിഡിനെതിരായ പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. സര്‍ക്കാരുകളുടേയും പൗരസമൂഹത്തിന്റേയും ശ്രമങ്ങള്‍ സംയോജിപ്പിച്ച് എല്ലാ രാജ്യങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചവെന്നും മോദി പറഞ്ഞു. 

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍  ഓരോ ഇന്ത്യക്കാരനും പാര്‍പ്പിടം ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയങ്ങളില്‍നിന്ന് പഠിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

കൂട്ടായ പരിശ്രമവും സമഗ്ര വളര്‍ച്ചയുമെന്ന തത്വമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ലോകജനതയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. ഞങ്ങളുടെ ഭാരത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഞങ്ങള്‍ ശ്രദ്ധാലുവാണ്. വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആഗോള ലക്ഷ്യം കൈവരിക്കുന്നതിലുള്ള മുന്നേറ്റമായി അത് മാറുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com