കോട്ടയത്ത്  16പേര്‍ക്ക് കൂടി കോവിഡ്; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു.
കോട്ടയത്ത്  16പേര്‍ക്ക് കൂടി കോവിഡ്; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍


കോട്ടയം: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.

ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ  455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി. 

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം 60, പാലാ ജനറല്‍ ആശുപത്രി 53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം 42, കോട്ടയം ജനറല്‍ ആശുപത്രി 38, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി 31,  എറണാകുളം മെഡിക്കല്‍ കോളജ്  2,  ഇടുക്കി മെഡിക്കല്‍ കോളജ് 2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പഞ്ചായത്ത്, വാര്‍ഡ് ക്രമത്തില്‍
1.പാറത്തോട് ഗ്രാമപഞ്ചായത്ത് 7, 8, 9
2.മണര്‍കാട് ഗ്രാമപഞ്ചായത്ത് 8
3.അയ്മനം ഗ്രാമപഞ്ചായത്ത് 6
4.കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 16
5.ഉദയനാപുരം ഗ്രാമപഞ്ചായത്ത് 16
6.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 4
7.കുമരകം ഗ്രാമപഞ്ചായത്ത് 4,12
8.പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് 7
9.ടിവിപുരം ഗ്രാമപഞ്ചായത്ത് 10
10.ഏറ്റുമാനൂര്‍  മുനിസിപ്പാലിറ്റി 35
11.വെച്ചൂര്‍    ഗ്രാമപഞ്ചായത്ത് 3
12.മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് 11,12

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com