കോവിഡ് പിടിപെട്ടോ എന്ന് ഇനി അരമണിക്കൂറിനകം അറിയാം ; ചെലവു കുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാര്‍ഡുമായി ആര്‍ജിസിബി

സാമ്പിളുകളിലെ ഐജിജി ആന്റിബോഡികളെ  നിര്‍ണയിക്കുന്ന പരിശോധനയുടെ ഫലം  അരമണിക്കൂറിനകം ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത
കോവിഡ് പിടിപെട്ടോ എന്ന് ഇനി അരമണിക്കൂറിനകം അറിയാം ; ചെലവു കുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാര്‍ഡുമായി ആര്‍ജിസിബി

തിരുവനന്തപുരം : കോവിഡ് രോഗബാധിതനാണോ എന്ന് ഇനി അരമണിക്കൂറിനകം അറിയാം. കോവിഡിനെ  പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തുന്നതിനുള്ള ചെലവുകുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാര്‍ഡ് തദ്ദേശീയമായി വികസിപ്പിച്ചു.  തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി)യാണ് ഈ നിര്‍ണായക നേട്ടം കൈവരിച്ചത്.

സാമ്പിളുകളിലെ ഐജിജി ആന്റിബോഡികളെ  നിര്‍ണയിക്കുന്ന പരിശോധനയുടെ ഫലം  അരമണിക്കൂറിനകം ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. കോവിഡിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്ലാസ്മാ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീനുകളാണ് ഈ ആന്റിബോഡികള്‍. ഇത് ശരീരത്തിലുണ്ടെങ്കില്‍ കോവിഡ് ബാധയുണ്ടായി എന്ന് നിര്‍ണയിക്കാം.

ബാംഗളൂരുവിലെ സ്പിറോജീന്‍ക്‌സ് ബയോസയന്‍സസ് എന്ന സ്ഥാപനമാണ് ആര്‍ജിസിബിയുമായി സഹകരിക്കുന്നത്. റാപ്പിഡ് ആന്റി ബോഡി കാര്‍ഡ് വിപണനത്തിനുള്ള ലൈസന്‍സും ആര്‍ജിസിബിക്ക് ലഭിച്ചു. ഡല്‍ഹിയിലെ പിഒസിറ്റി സര്‍വീസസ് വാണിജ്യപങ്കാളിയുമാകും. പൂര്‍ണമായും തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഉല്‍പ്പാദനമെന്ന് ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണപിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com