കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; പട്ടാമ്പി ഗവണ്‍മെന്റ് കോളജ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും

അടിയന്തര സാഹചര്യം കണക്കിലെടുത്ത് 100 പേര്‍ക്ക് സൗകര്യമൊരുക്കി പട്ടാമ്പി കോളജിലെ വനിതാ ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി ഉടന്‍ മാറ്റും
കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; പട്ടാമ്പി ഗവണ്‍മെന്റ് കോളജ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും

പട്ടാമ്പി: കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പട്ടാമ്പി ഗവണ്‍മെന്റ് കോളജില്‍ പുതുതായി പൂര്‍ത്തീകരിച്ച സയന്‍സ് ബ്ലോക്കില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അറിയിച്ചു. ഇതിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നും 30 ലക്ഷം രൂപ ജില്ലാ കലക്ടര്‍ അനുവദിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് 100 പേര്‍ക്ക് സൗകര്യമൊരുക്കി പട്ടാമ്പി കോളജിലെ വനിതാ ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി ഉടന്‍ മാറ്റും. സയന്‍സ് ബ്ലോക്കില്‍ വൈദ്യുതിയും വെള്ളവും അടക്കമുള്ള സൗകര്യങ്ങള്‍ ഒരാഴ്ചക്കകം ഒരുക്കും. ആയിരത്തിലധികം പേര്‍ക്ക് ഉള്ള സൗകര്യമാണ് ഇവിടെ ഒരുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പട്ടാമ്പി കോളജില്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ: കാര്‍ത്തികേയന്‍ ഐഎഎസ് അടക്കമുള്ള ടീം ഇന്‍സ്‌പെക്ഷന്‍ നടത്തി. സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ട ബന്ധപ്പെട്ട എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുമായി സംസാരിക്കുകയും സംയോജിപ്പിച്ച് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് മുഹ്‌സിന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com