ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: ചെറുതുരുത്തിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വെട്ടിക്കാട്ടിരിയിലാണ് കാർ കത്തി നശിച്ചത്. വെട്ടിക്കാട്ടിരി പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. 

കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കാർ ഓടിച്ചിരുന്ന ആൾ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങിയ നേരത്തിനുള്ളിൽ തീപടർന്നു.

അത്താണിയിൽനിന്ന് ഷൊറണൂർ ഭാഗത്തേക്ക് വന്ന കാറാണ് കത്തി നശിച്ചത്. കാർ ഓടിച്ചിരുന്ന തൃശൂർ അത്താണി സിൽക്ക്  നഗർ തിരുവോണം വീട്ടിൽ അമൽ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com