തിരുവനന്തപുരത്തെ തീരമേഖല അടച്ചു ; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരത്തെ തീരമേഖല അടച്ചു ; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരത്തുനിന്നുള്ളവരെ പുറത്തുപോകാനും പുറത്തുനിന്നും ആരെ തീരത്തേക്ക് പ്രവേശിക്കാനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായി എന്ന് മുഖ്യമന്ത്രി പറഞ്ഞ പൂന്തുറ, വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുവിള എന്നിവ മാത്രമല്ല, ജില്ലയിലെ മുഴുവന്‍ തീരമേഖലയും അടച്ചിടാനാണ് തീരുമാനം. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതാകുന്ന തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

സമൂഹവ്യാപനം ഉണ്ടായ പൂന്തുറയിലും പുല്ലുവിളയിലും ഓരോ ഗ്രൂപ്പ് ആളുകളെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം. ഇതടക്കം തീരമേഖലകളില്‍ ജാഗ്രത ശക്തമാക്കാനാണ് തീരുമാനം. ഓരോ പ്രദേശത്തുമുള്ള രോഗികളെ ആദ്യഘട്ടത്തില്‍ അവിടെത്തന്നെ ചികില്‍സിക്കാനാണ് തീരുമാനം. ഗുരുതരമായിട്ടുള്ളവരെ മാത്രം മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com