രഹ്ന ഫാത്തിമ കേസ്: ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

രഹ്ന ഫാത്തിമ കേസ്: ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്
രഹ്ന ഫാത്തിമ കേസ്: ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

കൊച്ചി: രഹ്ന ഫാത്തിമ നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന്, രഹ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ വിശദീകരണ പത്രികയില്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തു. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com