വഴിയോരത്തും വീടുകളിലും മത്സ്യ വില്‍പ്പന നിരോധിച്ചു, മത്സ്യ ലേലവും ഉണ്ടാവില്ല

മത്സ്യ ലേലവും നിരോധിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ മത്സ്യബന്ധന-വിപണന മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു
വഴിയോരത്തും വീടുകളിലും മത്സ്യ വില്‍പ്പന നിരോധിച്ചു, മത്സ്യ ലേലവും ഉണ്ടാവില്ല

തിരുവനന്തപുരം: വഴിയോരത്ത് വെച്ചും, വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. 

മത്സ്യ ലേലവും നിരോധിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ മത്സ്യബന്ധന-വിപണന മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ രോഗ വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഇന്ന് ആരംഭിക്കും.

തിരുവനന്തപുരത്തെ തീര പ്രദേശങ്ങളെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് ലോക്ക്ഡൗണ്‍. പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഉറവിടം അറിയാതെ രോഗം പടരുന്നവരുടെ എണ്ണം കൂടിയതോടെയാണ് സമൂഹ വ്യാപനം എന്നതില്‍ സ്ഥിരീകരണം വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com