സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകൾ അവധി ; നീതി സ്റ്റോറുകൾ, നീതി മെഡിക്കൽസ് തുടങ്ങിയവ തുറക്കും

സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകൾ അവധി ആയിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകൾ അവധി ആയിരിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

എന്നാൽ അവശ്യ സർവീസുകൾ ആയ കൺസ്യൂമർഫെഡ്, നീതി സ്റ്റോറുകൾ, സഹകരണ ആശുപത്രികൾ, നീതി മെഡിക്കൽസ്, നീതി ലാബുകൾ, ഭക്ഷ്യസംസ്കരണ സർവീസുകൾ എന്നിവ പ്രവർത്തിക്കേണ്ടതാണ്. ഈ കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു. 

 സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി. മറ്റുള്ള പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com