സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ, കുറ്റവാളികൾ പിടിയിലാകട്ടെ; മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ, കുറ്റവാളികൾ പിടിയിലാകട്ടെ; മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ, കുറ്റവാളികൾ പിടിയിലാകട്ടെ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തുകേസിന്റെ അന്വേഷണം അതിന്റെ വഴിക്ക്​ നടക്ക​ട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ  കുറ്റവാളികൾ പിടിയിലാക​ട്ടേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിത്തി​ന്റെ മൊഴിയിൽ മുൻ ഉപദേഷ്​ടാവ്​ ശിവശങ്കറിന്​ സ്വർണക്കടത്ത്​ അറിയാ​മായിരുന്നുവെന്ന്​ ഉണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

പിഡബ്ല്യുസിയുമായി ബന്ധപ്പെട്ട്​ യാതൊന്നും അറിയിക്കാനില്ല. പിഡബ്ല്യുസിയുടെ ഓഫീസ്​ സെക്രട്ടേറിയറ്റിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥ​ൻ കുറിപ്പ്​ എഴുതിയാൽ സർക്കാർ തീരുമാനമാകില്ല. അതിനുമേൽ നടപടികൾ വന്ന്​ അംഗീകാരമായാൽ മാത്രമേ തീരുമാനമാകൂ. പല നിർദേശങ്ങളും വന്നു. ഇത്​ അംഗീകരിച്ചാൽ മാത്രമേ സർക്കാരിന്റെ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംസ്​ഥാന സെക്രട്ടേറി​യറ്റിൽ സർക്കാറിനെതിരെ വിമർശനമുണ്ടായിട്ടില്ല. സർക്കാറി​ന്റെ പ്രതിച്​ഛായ കുറഞ്ഞോ വർധിച്ചോ എന്നത്​ പിന്നീട്​ അറിയാൻ സാധിക്കും. സർക്കാറിനെതിരെയുള്ള പ്രചാരണം നേരത്തേ ഉന്നയിക്കണമെന്ന്​ തീരുമാനിച്ചിരുന്നതായും ചിലർ അതിനായി തെറ്റായ മാർഗങ്ങൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മുഖ്യമന്ത്രിയു​ടെ ഓഫീസ്​ പോലെയാണ്​ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്​ എന്ന പ്രചാരണം പോലുമുണ്ടായി. ഇത്​ അറിഞ്ഞുകൊണ്ട്​ സർക്കാറി​ന്റെ പ്രതിച്​ഛായ സൃഷ്​ടിക്കാനുള്ള നീക്കമായിരുന്നു. സ്വർണക്കടത്തുകേസിൽ കൃത്യമായ അന്വേഷണം നടക്ക​ട്ടെയെന്നും ഉ​പ്പു തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com