കോവിഡ് നിരീക്ഷണത്തില്‍ ഇരുന്നയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു
കോവിഡ് നിരീക്ഷണത്തില്‍ ഇരുന്നയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്.

ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. 

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.  കഴിഞ്ഞ ദിവസവും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി ആത്മഹത്യ ചെയ്യുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com