തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ അടക്കം 18 പേര്‍ക്ക് കോവിഡ്,150 പേര്‍ നിരീക്ഷണത്തില്‍, ഗുരുതര പ്രതിസന്ധി 

ആറു ദിവസത്തിനിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ അടക്കം 18 പേര്‍ക്ക് കോവിഡ്,150 പേര്‍ നിരീക്ഷണത്തില്‍, ഗുരുതര പ്രതിസന്ധി 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി. ആറു ദിവസത്തിനിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഇല്ലാത്തവരും ഉള്‍പ്പെടും. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന 40 ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഏഴ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ക്ക് പുറമേ നഴ്‌സുമാര്‍, കൂട്ടിയിരിപ്പുകാര്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഏകദേശം 150 ജീവനക്കാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഡ്യ്ൂട്ടിയുടെ ഭാഗമല്ലാത്തവര്‍ക്കും രോഗം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. പല ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടേണ്ട അവസ്ഥയിലാണ്. ഇത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com