പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ്; വെള്ളിയാഴ്ചവരെ ഡ്യൂട്ടിക്കെത്തി

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ്; വെള്ളിയാഴ്ചവരെ ഡ്യൂട്ടിക്കെത്തി

പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട ജില്ലയിലെ സീനിയര്‍ ഡ്രൈവര്‍ക്ക് കോവിഡ്. ഇദ്ദേഹം വെള്ളിയാഴ്ച വരെ ഡിപ്പോയില്‍ ഓഫീസ് ഡ്യൂട്ടിക്ക് എത്തിയിരുന്നു. 

കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ 28പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 വയസുകാരന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച 2 പേരുടെ ഉറവിടം അവ്യക്തമാണ്.

ഇവര്‍ക്ക് പുറമെ വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 18 പേരാണ് ഇന്നലെ രോഗമുക്തരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com