മത്സ്യബന്ധനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

മത്സ്യബന്ധനത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
മത്സ്യബന്ധനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചമ്പക്കുളം പുന്നക്കുന്നം കാപ്പില്‍ വെളുത്തേടത്ത് പരേതനായ കെസി ആന്റണിയുടെയും ഏലികുട്ടിയുടെയും മകന്‍ ജോര്‍ജുകുട്ടി ആന്റണി ആണു മരിച്ചത്. 52 വയസായിരുന്നു. 

ഞായറാഴ്ച വൈകിട്ട് ഒന്നാങ്കര വടക്കേ തൊള്ളായിരം പാടശേഖരത്തില്‍ വീട്ടാവശ്യത്തിനായി നീട്ടുവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം. വള്ളത്തില്‍ വല ഇടുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ വള്ളത്തിന്റെ കഴുക്കോല്‍ തട്ടിയാണ് അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com