'രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മാസ്‌ക് ശരിയായി വയ്ക്കണം'; കുറിപ്പ്

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകള്‍ തെറ്റ് ആവര്‍ത്തിക്കുമ്പോ കാണുന്ന പൊതുജനം അനുകരിക്കുന്നതില്‍ എങ്ങനെ തെറ്റ് പറയാന്‍ പറ്റും
'രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മാസ്‌ക് ശരിയായി വയ്ക്കണം'; കുറിപ്പ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്നെ നിയമലംഘകരാകുന്നത് ചൂണ്ടിക്കാട്ടി ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്. 'മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പല രാഷ്ട്രീയ നേതാക്കളുടെയും ശീലത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് കുറിപ്പ്.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകള്‍ തെറ്റ് ആവര്‍ത്തിക്കുമ്പോ കാണുന്ന പൊതുജനം അനുകരിക്കുന്നതില്‍ എങ്ങനെ തെറ്റ് പറയാന്‍ പറ്റുമെന്നും കുറിപ്പില്‍  ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മാസ്‌ക് വച്ചുകൊണ്ട് നടന്നു വരുന്നു

മാസ്‌ക് വച്ചുകൊണ്ടുതന്നെ വന്ന് ഇരിക്കുന്നു

സംസാരിക്കാന്‍ നേരം മാസ്‌ക് താഴ്ത്തി വയ്ക്കുന്നു 

കടയിലും ബസ്സിലും ബസ് സ്‌റ്റോപ്പിലും ഓട്ടോ സ്റ്റാന്‍ഡിലുമടക്കം ഇതേ തെറ്റ് പലതവണ പലര്‍ ആവര്‍ത്തിക്കുന്നത് കണ്ടു. സംസാരിക്കുമ്പോ മാസ്‌ക് താഴ്ത്തി വയ്ക്കുന്നത്.

മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം.

മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്.

മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്‍ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്.

 ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് (ജൂണ്‍ 2)

ശരിയായി മാസ്‌ക് ധരിച്ചുകൊണ്ട് സംസാരിക്കുന്നതായി ആരോഗ്യമന്ത്രി, എംഎല്‍എ ഷാഫി പറമ്പില്‍, മന്ത്രി വി.എസ്.സുനില്‍ കുമാര്‍, എംഎല്‍എ പ്രതിഭ തുടങ്ങിയ ഏതാനും ആളുകളെ കണ്ടിട്ടുണ്ട്.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകള്‍ തെറ്റ് ആവര്‍ത്തിക്കുമ്പോ കാണുന്ന പൊതുജനം അനുകരിക്കുന്നതില്‍ എങ്ങനെ തെറ്റ് പറയാന്‍ പറ്റും !!

മാസ്‌ക് വച്ച് സംസാരിക്കാന്‍ കഴിയും..കഴിഞ്ഞേ തീരൂ..

അഭ്യര്‍ഥനയാണ് മുഖ്യമന്ത്രിയോട്..

'രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മാസ്‌ക് ശരിയായി വയ്ക്കണം'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com