വാഹനങ്ങളുടെ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി നീട്ടി

15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയത്. 
വാഹനങ്ങളുടെ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി മോട്ടോര്‍വാഹനവകുപ്പ് നീട്ടി. 15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയത്. 

ഓട്ടോറിക്ഷകള്‍, ടാക്‌സി വാഹനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം വേര്‍ തിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 15ന് മുമ്പ് വേര്‍തിരിക്കണമെന്ന പുതിയ ഉത്തരവിറക്കിയത്. 

എന്നാല്‍ സര്‍വീസ് വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിന്‍ 15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവിനെതിരേ വാഹന ഉടമകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമയം നീട്ടിയത്.  ഇതുസംബന്ധിച്ച് 25വരെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തും. 

ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. ഓട്ടോ റിക്ഷകളില്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍ കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം. ബസില്‍ ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവര്‍ക്ക് കാണുന്നതരത്തില്‍ കണ്ണാടിയ ഉപയോഗിച്ചാവണം കാബിന്‍ വേര്‍തിരിക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com