വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

ജില്ലാ  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ നിരീക്ഷണത്തില്‍
വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിപ്പോ അടയ്ക്കാനുള്ള തീരുമാനം. ജില്ലാ  ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചേലേമ്പ്ര പാറയില്‍ 300 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തവരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. വെള്ളിയാഴ്ചയാണ് കാവന്നൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ പത്താം തിയ്യതി മരിച്ച അബ്ദുള്‍ഖാദ!ര്‍ മുസ്ലിയാര്‍ എന്നയാളുടെ മരണാനന്തരചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്. മരിച്ചയാളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 300 ഓളം പേര്‍ ഇവിടെ എത്തിയിരുന്നതായാണ് വിവരം. 300 പേര്‍ പങ്കെടുത്ത മരണാനന്തരച്ചടങ്ങ് നടത്തിയത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വ്യക്തമാണ്. ഈ പ്രദേശത്തെ കടകളടക്കം അച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ  രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com