സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി

എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നി അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടി എത്തിയത്. തുടര്‍ന്ന് കുഞ്ഞുവീരാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ എട്ടുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 

പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നത് എന്നത് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com