ഹൃദ്രോഗം, അമിത രക്ത സമ്മര്‍ദം; ആലപ്പുഴയില്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച 70കാരന് പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി

ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 
ഹൃദ്രോഗം, അമിത രക്ത സമ്മര്‍ദം; ആലപ്പുഴയില്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച 70കാരന് പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 70 വയസ്സുള്ള കുട്ടനാട് സ്വദേശിയായ രോഗിക്ക് നല്‍കിയ പ്ലാസ്മ തെറാപ്പി വിജയകരം. ഇന്നലെ ലഭിച്ച കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം പാലിയേറ്റീവ് ചികിത്സയില്‍ ആയിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് മുക്തയായിട്ടുണ്ട്. 

രോഗം ഭേദമായ കോവിഡ് രോഗികളില്‍ നിന്നെടുത്ത ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ നിലവില്‍ അതിതീവ്ര അവസ്ഥയില്‍ തുടരുന്ന രോഗികള്‍ക്ക് നല്‍കികൊണ്ട് അവരെ രോഗ മുക്തിയിലേക്ക് നയിക്കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും എത്തിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശത്തിന് അര്‍ബുദം എന്നിവയും ന്യൂമോണിയ, എ.ആര്‍.ഡി.എസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്നു. 

ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് പ്ലാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആംബുലന്‍സ് ഡ്രൈവവര്‍ മാത്യുവും ഗ്രേഡ് 1 ഉദ്യോഗസ്ഥന്‍ രാജേഷും തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ചാണ് പ്ലാസ്മയുമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com