'ആ മരത്തിൽ ആൽക്കെമിസ്റ്റും ബ്രിഡയും എല്ലാമുണ്ട്'- ആലപ്പുഴക്കാരി നിമയ്ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ

'ആ മരത്തിൽ ആൽക്കെമിസ്റ്റും ബ്രിഡയും എല്ലാമുണ്ട്'- ആലപ്പുഴക്കാരി നിമയ്ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ
'ആ മരത്തിൽ ആൽക്കെമിസ്റ്റും ബ്രിഡയും എല്ലാമുണ്ട്'- ആലപ്പുഴക്കാരി നിമയ്ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ

ആലപ്പുഴ: വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ പ്രമുഖ കൃതികളുടെ കവർ ചിത്രങ്ങൾ ഉൾപ്പെടുത്തി മലയാളിയായ യുവ കലാകാരി തയാറാക്കിയ ഡിജിറ്റൽ പെയിന്റിങ് പങ്കിട്ട് പൗലോ കൊയ്‌ലോ. ആലപ്പുഴ ഡച്ച് സ്ക്വയറിൽ ശ്രാമ്പിക്കലിൽ ജാക്സന്റെ മകൾ നിമ ഏഞ്ചൽ ജാക്സണാണ് കൊയ്‌ലോയുടെ ലോക പ്രശസ്ത കൃതികളെ പുസ്തക മരമാക്കി 'ട്രീ ഓഫ് ലൈഫ്' എന്ന പേരിൽ ഡിജിറ്റൽ പെയിന്റിങ് ഒരുക്കിയത്.

ചിത്രം ശ്ര​ദ്ധയിൽപ്പെട്ട പൗലോ കൊയ്‌ലോ നിമയ്ക്ക് നന്ദി പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഈ ചിത്രം  കണ്ട പൗലോ കൊയ്‌ലോ കഴിഞ്ഞ ദിവസമാണ് നന്ദി അറിയിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം,ട്വിറ്റർ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കിടുകയും ചെയ്തു.

ഭൗമ ദിനാചരണത്തോടനുബന്ധിച്ച്  ആഗോള താപനവുമായി ബന്ധപ്പെട്ട് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ  ഇൻസ്റ്റഗ്രാം പേജിൽ നിമ അയച്ച ചിത്രം അവർ തിരഞ്ഞെടുക്കുകയും പങ്കിടുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ  പ്രമുഖ ചിത്രകാരനായിരുന്ന അന്തരിച്ച എസ്എൽ ലാരിയസിന്റെ പൗത്രിയാണ് നിമ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com