'ഇത് കേരളമാണ്, ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്'

ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്
'ഇത് കേരളമാണ്, ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്'

തിരുവനന്തപുരം : ബിജെപി നേതാക്കളായ വി മുരളീധരനെയും കെ സുരേന്ദ്രനെയും വിമർശിച്ച് മന്ത്രി എം എം മണി.  സുരേന്ദ്രനും  മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. 

അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്. മന്ത്രി എം എം മണി ഫെയ്സ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യില്‍ യോഗി സര്‍ക്കാര്‍ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരില്‍ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിന്റെയും ഒക്കെ ഊര്‍ജ്ജത്തില്‍ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ധൈര്യം ലഭിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com