എറണാകുളത്ത് അതീവ ജാഗ്രത, നിയന്ത്രണം കടുപ്പിച്ചു; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ, എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു
എറണാകുളത്ത് അതീവ ജാഗ്രത, നിയന്ത്രണം കടുപ്പിച്ചു; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ, എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും.

ഇന്നലെ മാത്രം 97 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ ഒഴികെ ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ചെല്ലാനം ക്ലസ്റ്ററില്‍ 19 പേര്‍ക്ക് വൈറസ് ബാധ ഉണ്ടായപ്പോള്‍ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ യഥാക്രമം 37, 15 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ മറ്റു രോഗികളുടെ കണക്കുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ 48, 35 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇതില്‍ 35-ാം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാണ്. എടത്തല ഗ്രാമപഞ്ചായത്തിലെ 5,14, വാര്‍ഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് 14, കാലടി 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റൂര്‍-നീലേശ്വരം 17, ശ്രീമുലനഗരം 16 എന്നി വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com