തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ്

തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ്

കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലയന്‍കീഴ് സ്വദേശിയായ അസിസ്റ്റന്റ് സ്‌റ്റേഷന്‍ റൈറ്ററാണ് രോഗബാധിതന്‍.

വട്ടിയൂർകാവ് സ്റ്റേഷനിലും ഒരു പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് എ​സ്.​എ​ച്ച്.​ഒ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പൊ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ക്രൈം ​വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക്കാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. 

ഒ​രാ​ഴ്ച മു​മ്പ് ഇ​ദ്ദേ​ഹം എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം സ്​​റ്റേ​ഷ​നി​ലെ​ത്തി ജോ​ലി തു​ട​ർ​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com