മീനുമായെത്തിയ കൊയിലാണ്ടി സ്വദേശിക്ക് കോവിഡ് ; കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റ് അടച്ചു

കൊയിലാണ്ടിയില്‍ നിന്നും മല്‍സ്യവുമായി എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി
ഫയൽ ചിത്രം
ഫയൽ ചിത്രം

മലപ്പുറം : കൊണ്ടോട്ടി മല്‍സ്യ മൊത്ത വിപണന കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്നും മല്‍സ്യവുമായി എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ എത്തിയ സമയത്ത് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊയിലാണ്ടി ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഇന്നലെ കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. 250 പേർക്കാണ് പരിശോധന നടത്തിയത്. ഇതിൽ മൂന്നു പേരുടെ ഫലം പോസിറ്റീവാണ്. ഇതേത്തുടർന്ന് അഗ്നിശമനസേനയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ഹാർബറിൽ അണുനശീകരണം നടത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി മാർക്കറ്റിൽ നാളെ  കോവിഡ് പരിശോധന നടത്തും. നഗരസഭയും ആരോഗ്യ വകുപ്പും ചേർന്ന് നാളെ രാവിലെ 9 മുതൽ കൊയിലാണ്ടി മാർക്കറ്റിൽ സജ്ജമാക്കുന്ന കേന്ദ്രത്തിൽവച്ച് മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി കോവിഡ് പരിശോധന നടത്തുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ 32ാം വാർഡ്–നടേലക്കണ്ടി (കൊയിലാണ്ടി നഗരം ഉൾപ്പെടെ) ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com