ആശങ്ക വര്‍ദ്ധിപ്പിച്ച് ചങ്ങനാശ്ശരി മാര്‍ക്കറ്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 16പേര്‍ക്ക്; പുറത്തുള്ള കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

കോട്ടയം ജില്ലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ചങ്ങനാശ്ശേരി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് വ്യാപനം. ചങ്ങനാശ്ശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പതിനാറുപേര്‍ക്ക്
ആശങ്ക വര്‍ദ്ധിപ്പിച്ച് ചങ്ങനാശ്ശരി മാര്‍ക്കറ്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 16പേര്‍ക്ക്; പുറത്തുള്ള കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി


കോട്ടയം: കോട്ടയം ജില്ലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ചങ്ങനാശ്ശേരി മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് വ്യാപനം. ചങ്ങനാശ്ശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പതിനാറുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖലയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കോവിഡ് 19 സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെയുള്ള നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും  കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചുയ 

നഗര പരിധിയില്‍ ,31,33 വാര്‍ഡുകളില്‍ ഉള്‍പെടുന്ന മാര്‍ക്കറ്റ് പ്രദേശത്താണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയോ, നഗരസഭയുടെയോ ഉത്തരവോ അനുമതിയോ ഇല്ലാതെ  നഗരത്തിലേയോ സമീപ പഞ്ചായത്തുകളിലേയോ വ്യാപാര സ്ഥാപനങ്ങള്‍ അടക്കേണ്ടതില്ല.

നിലവില്‍ തുടരുന്ന കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുകളും സ്വീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ  തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സമിതി ഏരിയാ കമ്മറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com