ഇന്ന് പുതിയ 22 ഹോട്ട്സ്‌പോട്ടുകൾ; ആകെ 351

തൃശൂർ, കാസർഗോഡ്, കൊല്ലം, മലപ്പുറം,പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് പുതിയ 22 ഹോട്ട്സ്‌പോട്ടുകൾ; ആകെ 351

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 22 പ്രദേശങ്ങൾ കൂടെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂർ, കാസർഗോഡ്, കൊല്ലം, മലപ്പുറം,പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 351 ആയി.  ഇന്ന് സംസ്ഥാനത്താകെ 720 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇതിൽ 34 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

തൃശൂർ ജില്ലയിലെ മറ്റത്തൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 10, 11, 21), എരുമപ്പെട്ടി (9), പോർക്കുളം(3), ചേലക്കര (17), അളഗപ്പനഗർ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസർഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാൽ (2, 3, 11, 14), കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാർഡുകളും), പൂയപ്പള്ളി (എല്ലാ വാർഡുകളും), തൃക്കരുവ (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലമ്പൂർ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകൾ.

ആറ് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുൻസിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com