എം ജി സര്‍വകലാശലയില്‍ ബിരുദ പ്രവേശനം;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28 മുതല്‍, അറിയേണ്ടതെല്ലാം

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള  പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും
എം ജി സര്‍വകലാശലയില്‍ ബിരുദ പ്രവേശനം;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28 മുതല്‍, അറിയേണ്ടതെല്ലാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള  പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. സര്‍വകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പ്രക്രിയ പൂര്‍ണമായി ഓണ്‍ലൈനിലാണ്. അപേക്ഷിക്കുന്നവര്‍ ഫോട്ടോ, ഒപ്പ്, മറ്റു രേഖകള്‍, സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. 

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷി,സ്‌പോര്‍ട്‌സ്,കള്‍ച്ചറല്‍ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റര്‍ ചെയ്യണം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലകത്തിലൂടെ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് അതതു കോളജില്‍ നല്‍കണം. ലക്ഷദ്വീപില്‍നിന്നുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പകര്‍പ്പ് അതതു കോളജില്‍ നല്‍കണം. 

ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ടയിലേക്ക് പ്രൊവിഷണല്‍ റാങ്ക് പട്ടിക സര്‍വകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളില്‍ ഓണ്‍ലൈനായി നടത്തും. എസ്.സി, എസ്.ടി വിഭാഗത്തിന് 375 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരം ക്യാപ് വെബ്‌സൈറ്റില്‍(www.cap.mgu.ac.in) ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com