എറണാകുളത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 45

എറണാകുളം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ്(51) ആണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ്(51) ആണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. 

ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 45 ആയി. കടുത്ത പ്രമേഹ രോഗിയായിരുന്നു ഹാരിസ്. ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് എത്തിയ ഹാരിസിനെ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച തൊടുപുഴ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി 79 ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com