കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 85ല്‍ 76പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം; പത്തനംതിട്ട നഗരസഭ വലിയ ക്ലസ്റ്റര്‍, ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫയല്‍ചിത്രം
ഫയല്‍ചിത്രം

കൊല്ലം/പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 76 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ജില്ലയില്‍ ഇന്ന് 11 പേര്‍ രോഗമുക്തി നേടി. നാലുപേര്‍ വിദേശത്ത് നിന്നുമെത്തി. നിലമേല്‍, ചിറക്കര സ്വദേശിനികളായ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

 അതേസമയം, പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച 40ല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 1010 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 76 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ ജില്ലയിലെ വലിയ ക്ലസ്റ്റര്‍ പത്തനംതിട്ട നഗരസഭയാണ്. ഒപ്പം അടൂര്‍, തുകലശേരി എന്നിവിടങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമുണ്ട്. കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക ഉയരുന്നു എന്നതും ആശങ്ക ഉയര്‍ത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com