കോവിഡ് ബാധയുണ്ടായവർ പരീക്ഷയെഴുതിയത് ഈ മൂന്ന് സെന്ററുകളിൽ; കീം ​പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ജാ​ഗ്ര​ത​ക്കു​റ​വില്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത് ജാ​ഗ്ര​താ​ക്കു​റ​വ് ചൂണ്ടിക്കാട്ടിയ സെന്ററില്‍ അല്ല
കോവിഡ് ബാധയുണ്ടായവർ പരീക്ഷയെഴുതിയത് ഈ മൂന്ന് സെന്ററുകളിൽ; കീം ​പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ജാ​ഗ്ര​ത​ക്കു​റ​വില്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കീം എൻട്രൻസ് പരീക്ഷ നടത്തിയതിൽ ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 38 പരീക്ഷാ സെ​ൻറ​റു​ക​ളി​ൽ ഒ​രിടത്താ​ണ് ജാ​ഗ്ര​തക്കു​റ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ഇ​ന്ന് കോവിഡ്​ബാ​ധ​യു​ണ്ടാ​യ​വ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത് അ​വി​ടെ​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ര​മ​ന​യി​ലെ സെ​ൻറ​റി​ൽ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ക്ലാ​സ് മു​റി​യി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ല. തൈ​ക്കാ​ട് പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഉ​ള്ള മറ്റുകുട്ടികളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. കോ​ട്ട​ൺ​ഹി​ല്ലി​ൽ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​യു​ടെ പി​താ​വി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​ത് പ​രി​ശോ​ധി​ക്കും. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​താ​യ സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗണിന് ഇടയിൽ തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്ററിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് വിദ്യാർഥികളും മാതാപിതാക്കളും കൂട്ടം കൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com