ആലപ്പുഴയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച പകുതിയോളം പേർക്കും രോ​ഗബാധ സമ്പർക്കത്തിലൂടെ; ചികിത്സയിലുള്ളത് 745 പേർ

24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
ആലപ്പുഴയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച പകുതിയോളം പേർക്കും രോ​ഗബാധ സമ്പർക്കത്തിലൂടെ; ചികിത്സയിലുള്ളത് 745 പേർ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 120 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

നൂറനാട് ഐടിബിപി ക്യാമ്പിലെ 20 ഉദ്യോഗസ്ഥർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോ​ഗബാധ കണ്ടെത്തിയ നാല് പേരുടെ ഉറവിടം വ്യക്തമല്ല.

ജില്ലയിൽ ആകെ 745 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ 461 പേർ രോഗം മുക്തരായി. ഇന്നുമാത്രം 19 പേർക്കാണ് രോ​ഗമുക്തി സ്ഥിരീകരിച്ചത്.

ഇന്ന് സംസ്ഥാനത്താകെ 1038 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധയാണ് ഇന്നത്തേത്. ഇതാദ്യമായാണ് വൈറസ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. കൂടുതൽ ജാ​ഗ്രത വേണമെന്നും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന‌ും മുറ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്പൂർണ ലോക്ക്ഡൗൺ അടക്കം പരി​ഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com