കര്‍ണാടക മെഡിക്കല്‍ പരീക്ഷ;  കാസര്‍കോട് നിന്ന് പ്രത്യേക കെഎസ്ആര്‍ടിസി, മറ്റു പൊതുഗതാഗത മാര്‍ങ്ങള്‍ ഉപയോഗിക്കരുത്

പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴു ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്
കര്‍ണാടക മെഡിക്കല്‍ പരീക്ഷ;  കാസര്‍കോട് നിന്ന് പ്രത്യേക കെഎസ്ആര്‍ടിസി, മറ്റു പൊതുഗതാഗത മാര്‍ങ്ങള്‍ ഉപയോഗിക്കരുത്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 101 പേരില്‍ 85 സമ്പര്‍ക്കം. ജൂലൈ 30, 31 തീയതികളില്‍ നടക്കുന്ന കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

അവിടെ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാനാവും. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴു ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇവര്‍ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com